Tuesday, 20 January 2015

സുന്ദരമീ ഗ്രാമം

രാവു കഴിഞ്ഞാല്‍ ഭൂമി കിഴക്കു വിളക്കു കൊളുത്തുന്നു
കാവില്‍ വാഴും കിളികള്‍ വന്നു കുലുക്കിയുണര്‍ത്തുന്നു

തേച്ചുകുളിയ്ക്കാന്‍ വെള്ളമൊരുക്കി വിളിയ്ക്കുന്നുണ്ട് കുളം
തേവാരത്തിന് താലമൊരുക്കിയിരിയ്ക്കും പൂന്തോട്ടം

തോര്‍ത്തിയുണക്കാന്‍ നേര്‍ത്തുതലോടും പുലരിപ്പൂന്തെന്നല്‍
പോകും വഴിയില്‍ പുഞ്ചിരിതൂകിയിരിയ്ക്കുന്നൂ പന്നല്‍

തുമ്പച്ചെടിയില്‍ വമ്പും കാട്ടിയിരിയ്ക്കും പൂമ്പാറ്റ
കൊമ്പുകുലുക്കിയിളക്കിമദിച്ചുനടക്കും കുഴിയാന

കുമ്പപ്പയ്യിന് പുല്ലുകൊടുത്തുകൊടുത്തു മുടിഞ്ഞ നിലം
മറ്റുള്ളോര്‍ക്കായ് തണലുവിരിച്ചുവിരിച്ചു വിരിഞ്ഞ മരം

വേലികളില്ലെന്നോതുകയല്ലോ മേലേ വെണ്‍മാനം
കാലികളോടിനടക്കും സ്വര്‍ഗ്ഗം; സുന്ദരമീഗ്രാമം!

(31 മെയ്, 2013)

No comments:

Post a Comment